ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി

23-Nov-2014

പാലാ: ചാവറയച്ചന്റെയും ഏവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനാത്തോട് അനുബന്ധിച്ച് പാലായില്‍ 27നു വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും. പാലാ സെന്റ് വിന്‍സെന്റ് ആശ്രമാങ്കണത്തിലാണു പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയം സിഎംഐ സെന്റ് ജോസഫ് പ്രോവിന്‍സിന്റെയും പാലാ ജയമാതാ സിഎംസി പ്രോവിന്‍സിന്റെയും സെന്റ് വിന്‍സെന്റ് ആശ്രമം, സെന്റ് വിന്‍സെന്റ്, ചാവറ, കാര്‍മല്‍ സ്കൂളുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലും പാലാ രൂപതയുടെ ആശീര്‍വാദത്തോടെയുമാണ് ആഘോഷം. വിശുദ്ധ കുര്‍ബാന, സന്ദേശയാത്ര, സാസ്കാരികസമ്മേളനം, അനുസ്മരണപ്രഭാഷണങ്ങള്‍, കലാസന്ധ്യ, സംഗീതസദസ് തുടങ്ങിയവയാണു പരിപാടികളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. 

കേരളസഭയുടെ ചരിത്രത്തിലെ ധീരനായ പുരോഹിതനാണു വിശുദ്ധപദവിയിലേക്കു  ഉയർത്തപെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍.  

സഹനവഴികളില്‍ ക്രിസ്തുവിന്റെ മനസറിഞ്ഞ സന്യാസിനിയാണു വിശുദ്ധയായി ഉയര്‍ത്തപ്പെടുന്ന എവുപ്രാസ്യമ്മ.
                                       ------      മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

കേരളസഭയുടെ ചരിത്രത്തിലെ ധീരനായ പുരോഹിതനാണു വിശുദ്ധപദവിയിലേക്കു  ഉയർത്തപെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചനെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഹനവഴികളില്‍ ക്രിസ്തുവിന്റെ മനസറിഞ്ഞ സന്യാസിനിയാണു വിശുദ്ധയായി ഉയര്‍ത്തപ്പെടുന്ന എവുപ്രാസ്യമ്മയെന്നും അദ്ദേഹം അനുസ്മരിച്ചു.